തമിഴ്‌നാട് കാർഷിക, ഫിഷറീസ് സർവകലാശാലാ പ്രവേശനം ആരംഭിച്ചു
ഓൺലൈൻ അപേക്ഷയിലൂടെയാണ് പ്രവേശനമെന്ന് ടി.എൻ.എ.യു. വൈസ് ചാൻസലർ വി. ഗീതാലക്ഷ്മി അറിയിച്ചു.

ചെന്നൈ: തമിഴ്‌നാട് അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയും(ടി.എൻ.എ.യു.) തമിഴ്‌നാട് ഡോ. ജെ. ജയലളിത ഫിഷറീസ് യൂണിവേഴ്‌സിറ്റിയും 2024-2025 അധ്യയനവർഷത്തേക്കുള്ള ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു.കോമൺ ഓൺലൈൻ അപേക്ഷയിലൂടെയാണ് പ്രവേശനമെന്ന് ടി.എൻ.എ.യു. വൈസ് ചാൻസലർ വി. ഗീതാലക്ഷ്മി അറിയിച്ചു. അപേക്ഷകൾ ജൂൺ ആറു വരെ tnagfi.ucanapply.com എന്ന സൈറ്റിൽ ലഭ്യമാകും.വിവരങ്ങൾക്ക് 9488635007, 9486425076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.