2023-ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) പരീക്ഷാഫലം പ്രഖ്യാപിച്ചു
147 പേർ യോഗ്യത നേടിയതായി യു.പി.എസ്.സി. അറിയിച്ചു
 
                                    ന്യൂഡൽഹി: 2023-ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) പരീക്ഷാഫലം പ്രഖ്യാപിച്ചു.147 പേർ യോഗ്യത നേടിയതായി യു.പി.എസ്.സി. അറിയിച്ചു. റിത്വിക പാണ്ഡെയ്ക്കാണ് ഒന്നാം റാങ്ക്. കലെ പ്രതീക്ഷ നാനാസാഹെബ്, സ്വസ്റ്റിക് യദുവൻഷി എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. 2023 നവംബർ 26 മുതൽ ഡിസംബർ മൂന്നുവരെ നടത്തിയ പരീക്ഷാഫലമാണ് പുറത്തുവന്നത്. ഫലമറിയാൻ www.upsc.gov.in.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            