സൗജന്യമായി ഗ്ലൂക്കോമീറ്റർ നല്‍കുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സൗജന്യമായി ഗ്ലൂക്കോമീറ്റർ നല്‍കുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Sep 26, 2025

 വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സാമൂഹിക നീതി വകുപ്പ് വഴി പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണ്ണയിക്കുന്ന ഉപകരണമായ ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്ന 'വയോമധുരം' പദ്ധതിയിലേയ്ക്കു അപേക്ഷ ക്ഷണിച്ചു

 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക്   അപേക്ഷിക്കാം. 

അപേക്ഷ സമർപ്പിക്കുവാൻ
അപേക്ഷകന് 60 വയസ്സ് കഴിഞ്ഞു എന്നത് തെളിയിക്കുന്ന രേഖ , അപേക്ഷ പ്രമേഹ രോഗിയാണ് എന്ന് അംഗീകൃത ഡോക്ടർ സർട്ടിഫിക്കറ്റ്, BPL റേഷൻ കാർഡ് അല്ലെങ്കിൽ പഞ്ചായത്തിൽ നിന്നുള്ള ബിപിഎൽ സർട്ടിഫിക്കറ്റ്

 കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സമീപിക്കുക.