ബ്രിഡ്ജ് കോഴ്‌സിൽ സീറ്റൊഴിവ്

Jun 24, 2026
ബ്രിഡ്ജ് കോഴ്‌സിൽ സീറ്റൊഴിവ്

ഈ വർഷം എൻജിനീയറിങ്/ സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്ക് ഐസിഫോസിലെ ബ്രിഡ്ജ് കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പൈതൺ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലും 6 ദിവസം നീണ്ടുനിൽക്കുന്ന ബ്രിഡ്ജ് കോഴ്‌സ് ജൂൺ 29 മുതൽ ജൂലൈ 4 വരെ രാവിലെ 10 മുതൽ 5 വരെ ഓഫ് ലൈൻ മോഡിൽ നടത്തും. കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസിലാണ് ബ്രിഡ്ജ് കോഴ്‌സ് ന്നടത്തുന്നത്. രജിസ്‌ട്രേഷൻ ഫീസ് : 4,000 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 27. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/225, +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962.