പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
പ്രോജക്ട് അസിസ്റ്റന്റ് ഫെലോഷിപ്പായി പ്രതിമാസം 22,000 രൂപ ഏകീകൃത തുകയായി നൽകും.

തിരുവനന്തപുരം : സർക്കാർ വനിതാ കോളജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി (CCIF) കേന്ദ്രത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തിക ഒഴിവുണ്ട്. ഇത് ഒരു വർഷത്തേക്കുള്ള കരാർ തസ്തികയാണ്. പ്രോജക്ട് അസിസ്റ്റന്റ് ഫെലോഷിപ്പായി പ്രതിമാസം 22,000 രൂപ ഏകീകൃത തുകയായി നൽകും. യോഗ്യത: അപേക്ഷകർ കെമിസ്ട്രിയിലോ ഫിസിക്സിലോ 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടെ ബിരുദാനന്തര ബിരുദം (M.Sc.) നേടിയിരിക്കണം. അനിലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. എൻ.എം.ആർ സ്‌പെക്ട്രോ മീറ്റർ, സ്‌പെക്ട്രോ ഫ്ലൂറോ മീറ്റർ, ഐ.ആർ സ്‌പെക്ട്രോ മീറ്റർ, യു.വി-വിസിബിൾ സ്‌പെക്ട്രോ മീറ്റർ ആന്റ് ബി.ഇ.റ്റി അനലൈസർ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളുടെ പ്രവർത്തനവും പരിപാലനവും ചുമതലകളിൽ ഉൾപ്പെടുന്നു. 2024 ജൂൺ 5ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതാണ്.