മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ പി​ഴ​വ്; ആ​രോ​ഗ്യ മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ര്‍ മ​ധു​ര ബ​സാ​ര്‍ സ്വ​ദേ​ശി​നി​യാ​യ ആ​യി​ഷ റു​വ​യ്ക്കാ​ണ് ശ​സ്ത്ര​ക്രി​യ മാ​റി ചെ​യ്­​ത​ത്

May 16, 2024
മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ പി​ഴ​വ്; ആ​രോ​ഗ്യ മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി
medical-malpractice-in-medical-college-health-minister-sought-report

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ൽ ശ​സ്ത്ര​ക്രി​യ പി​ഴ​വ് സം​ഭ​വി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ​ടാ​ണ് മ​ന്ത്രി റി​പ്പോ​ർ​ട്ട്തേ​ടി​യ​ത്.കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ര്‍ മ​ധു​ര ബ​സാ​ര്‍ സ്വ​ദേ​ശി​നി​യാ​യ ആ​യി​ഷ റു​വ​യ്ക്കാ​ണ് ശ​സ്ത്ര​ക്രി​യ മാ​റി ചെ​യ്­​ത​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള­​ജി​ല്‍ ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് സം­​ഭ​വം.
കൈ­​യി​ലെ ആ​റാം​വി​ര​ല്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര­​ക്രി­​യ­​യാ­​ണ് കു­​ട്ടി­​ക്ക് ന­​ട­​ത്തേ­​ണ്ടി­​യി­​രു­​ന്ന​ത്. ഇ­​തി­​ന് പ​ക­​രം നാ­​വി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു­​ന്നു.പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തോ​ടെ അ­​ര­​മ­​ണി­​ക്കൂ­​റി­​നു­​ള്ളി​ല്‍ മ​റ്റൊ​രു ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ട്ടി​യു​ടെ ആ​റാം വി​ര​ല്‍ നീ​ക്കം ചെ​യ്തു. സം­​ഭ­​വ­​ത്തി​ല്‍ ഡോ​ക്ട​ര്‍ മാ​പ്പ് പ­​റ­​ഞ്ഞെ­​ന്ന് കു­​ട്ടി­​യു­​ടെ കു­​ടും­​ബം പ്ര­​തി­​ക­​രി­​ച്ചു.അ​തേ​സ​മ​യം, കു​ട്ടി​യു​ടെ നാ​വി​നും ത​ട​സം ഉ​ണ്ടാ​യി­​രു­​ന്നെ­​ന്നാ​ണ് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് സൂ­​പ്ര­​ണ്ടി​ന്‍റെ വി­​ശ­​ദീ­​ക­​ര​ണം. ഇ​ക്കാ​ര്യം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നോ എ​ന്ന് വ്യ​ക്ത­​മ​ല്ല.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.