കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ 2024 -25 വർഷത്തെ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കു അപേക്ഷ ക്ഷണിച്ചു.
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ 2024 -25 അധ്യയനവർഷത്തെ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (ബി.എ അഫ്ദലുല്‍ ഉലമ ഉള്‍പ്പെടെ) ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രവേശനം നേടി മൂന്നാം വർഷം പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നുവർഷ ബിരുദം ലഭിക്കും. നാലുവർഷം പൂർത്തിയാക്കുന്നവർക്ക് നാലുവർഷ ഡിഗ്രി ലഭിക്കും. ഗവേഷണമേഖലയില്‍ താല്‍പര്യമുള്ളവർക്ക് നാലുവർഷ ബിരുദം (ഓണേഴ്സ് വിത്ത് റിസർച്) തിരഞ്ഞെടുക്കാം. ഓണ്ലൈൻ രജിസ്ട്രേഷൻ മേയ് 31ന് വൈകീട്ട് അഞ്ചുമണിവരെ. കമ്യൂണിറ്റി, മാനേജ്മെൻറ്, സ്പോർട്സ് എന്നീ ക്വോട്ട ആഗ്രഹിക്കുന്നവർ ഓണ്ലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ പ്രത്യേകം അപേക്ഷിക്കണം. രജിസ്ട്രേഷൻ ഫീസ് 600 രൂപ (എസ്.സി /എസ്.ടി /പി.ഡബ്ല്യു ബി.ഡി വിഭാഗത്തിന് 300). ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും എസ്.ബി.ഐ ഇ പേ മുഖാന്തരം അടക്കണം. ആദ്യ അലോട്ട്മെന്റ് ജൂണ്‍ ആറിന്. രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 14ന്. ഹെല്പ്പ് ലൈൻ നമ്പർ : 0497 2715284, 0497 2715261, 7356948230. മെയില്‍: gsws@kannuruniv.ac.in
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക