കൗൺസലർമാരെ നിയമിക്കുന്നു

Jun 17, 2026
കൗൺസലർമാരെ നിയമിക്കുന്നു

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ, പ്രീ-മെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായി കൗൺസലർമാരെ നിയമിക്കുന്നു. 2026-27 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. യോഗ്യത: എം.എ സൈക്കോളജി / എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ്സ് കൗൺസിലിങ്ങിൽ പരിശീലനം നേടിയിരിക്കണം). കൗൺസിലിങ്ങിൽ സർട്ടിഫിക്കറ്റ് / ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ്സ് കൗൺസിലിംഗ് രംഗത്ത് മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.പ്രായപരിധി: 2026 ജനുവരി ഒന്നിന് 25-നും 45-നും മധ്യേ. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം ജൂൺ 22-ന് രാവിലെ 10 മണിക്ക് പുനലൂർ മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസിൽ വെച്ച് നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകി മുൻഗണന നൽകുന്നതാണ്.