അപേക്ഷ ക്ഷണിച്ചു

Jun 15, 2026
അപേക്ഷ ക്ഷണിച്ചു

2026-28 വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചിട്ടുള്ള 2026 ജൂൺ 9 ലെ എൻ.എസ്.(4)/9884/2026 വിജ്ഞാപന പ്രകാരം അപേക്ഷകൾ ജൂൺ 24ന് വൈകിട്ട് 5 മണിവരെ സ്വീകരിക്കുന്നതാണ്.

അപേക്ഷ ക്ഷണിച്ചു

വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം ഗവ. വനിത ഐ ടി ഐയിലെ 13 എൻ.സി.വി.ടി ട്രേഡുകളിലേക്കും രണ്ട് എസ്.സി.വി.ടി ട്രേഡുകളിലേക്കും 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജൂൺ 30 വൈകുന്നേരം 5 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317, 7907370940, 9744900536. 

 ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോഴ്സുകൾക്ക് അപേക്ഷിക്കാം

 തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ, ടൂറിസം മേഖലകളിലെ ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ജൂൺ 20, വൈകിട്ട് 5 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2728340, 8075319643, 7561882783, 6238455239.