12-ാമത് കർണാടക സ്റ്റേറ്റ് പെൻചക് സിലാത്ത് ചാമ്പ്യൻഷിപ്പ് 2026: ജൂനിയർ ടാൻഡിംഗിൽ നോഹ ആർ ഗോകുലിന് സ്വർണം

Jun 8, 2026
12-ാമത് കർണാടക സ്റ്റേറ്റ് പെൻചക് സിലാത്ത് ചാമ്പ്യൻഷിപ്പ് 2026: ജൂനിയർ ടാൻഡിംഗിൽ നോഹ ആർ ഗോകുലിന് സ്വർണം

12-ാമത് കർണാടക സ്റ്റേറ്റ് പെൻചക് സിലാത്ത് ചാമ്പ്യൻഷിപ്പ് 2026-ൽ ജൂനിയർ വിഭാഗം ടാൻഡിംഗ് ഫൈറ്റിൽ നോഹ ആർ ഗോകുൽ സ്വർണമെഡൽ കരസ്ഥമാക്കി. മികച്ച പ്രകടനത്തോടെ സ്വർണം നേടിയ നോഹ, കർണാടക സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ തല ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈയിൽ നാസിക്കിൽ വെച്ച് നടക്കുന്ന ദേശീയ പെൻചക് സിലാത്ത് ചാമ്പ്യൻഷിപ്പിലാണ് നോഹ മത്സരിക്കുക. കോച്ചുമാരായ ഫാസിൽ, സച്ചിൻ എന്നിവരുടെ പരിശീലനത്തിലാണ് നോഹ ഈ നേട്ടം കൈവരിച്ചത്. കർണാടകയുടെ അഭിമാനമായി മാറിയ നോഹയ്ക്ക് ദേശീയ തലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. നോഹ ആർ ഗോകുൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് അനന്തംപള്ള സ്വദേശിയാണ്.