സഹകരണ മേഖലയ്ക്ക് ആശ്വാസമായി "ആശ്വാസ്-2026" പ്രഖ്യാപിച്ചു.
സഹകരണ വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എനിക്ക് ലഭിച്ച പരാതികളിൽ അധികവും വായ്പ തിരിച്ചടവ് മുടങ്ങി പലിശയും പിഴ പലിശയുമായി വായ്പയെടുത്ത തുക തിരിച്ചടക്കാൻ കഴിയാതെ ജപ്തി ഭീഷണിയിലായ നിരവധി മനുഷ്യരുടെതായിരുന്നു. UDF സർക്കാരിന്റെ പ്രഖ്യാപിത നയമാണ് സംസ്ഥാനത്ത് ഇപ്പോൾ സഹകരണ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ആശ്വാസ് 2026 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. സഹകരണ സംഘങ്ങളിൽ /ബാങ്കുകളിൽ നിന്നും വായ്‌പയെടുത്ത് കുടിശ്ശികയായവർക്ക് ആശ്വാസമായി UDF സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി "ആശ്വാസ് 2026" ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെ നടപ്പിലാക്കുന്നു. പ്രാഥമിക സഹകരണ സംഘങ്ങൾ/ബാങ്കുകളിൽ നിന്നും വായ്‌പയെടുത്തവരുടെ തിരിച്ചടവു മുടങ്ങിയ കാരണത്താൽ വർദ്ധിച്ചുവരുന്ന കുടിശ്ശിക/നിഷ്ക്രിയ ആസ്‌തി കുറച്ച് നിക്ഷേപകരുടെ താൽപ്പര്യം കൂടി സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ????പദ്ധതി കാലയളവിൽ ജപ്‌തി/ലേല നടപടികൾ നിർത്തിവയ്ക്കുന്നു എന്നത് പ്രാധാന്യമർഹിക്കുന്നു. പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുന്നു. ????2 ലക്ഷം രൂപ വരെയുള്ള വായ്‌പകളിൽ ആർബിട്രേഷൻ /എക്‌സിക്യൂഷൻ ഫീസ്, കോടതി /പരസ്യ ചിലവുകൾ എന്നിവ സംഘങ്ങൾക്ക് ഒഴിവാക്കുന്നു. ????സ്വർണ്ണ പണയ വായ്‌പ, നിക്ഷേപ വായ്‌പ എന്നിവ ഒഴികെ കാലാവധി കഴിഞ്ഞ MDS /MSS ഉൾപ്പടെയുള്ള എല്ലാ വായ്പ്‌പകളും ഈപദ്ധതിയിൽ ഉൾപ്പെടും. ????50,000/-രൂപ വരെയുള്ള വായ്‌പകളിൽ 5 വർഷവും അതിൽ കൂടുതലും കുടിശ്ശിക ആണെങ്കിൽ പലിശയുടെ 50% വും 1 മുതൽ 4 വർഷം വരെ കുടിശ്ശിക ആണെങ്കിൽ പലിശയുടെ 10% മുതൽ 40% വരെയും ഇളവ് നൽകുന്നു. ????50,000/- നു മുകളിൽ 5 ലക്ഷം വരെയുള്ള വായ്‌പകളിൽ വായ്പ എടുക്കുന്ന സമയത്തുള്ള പലിശ നിരക്കോ ഇപ്പോഴുള്ള പലിശ നിരക്കോ ഏതാണോ കുറവ് ആ നിരക്കിൽ പലിശകണക്കാക്കി വായ്‌പ അവസാനിപ്പിക്കാം. ????പലിശ മുതലിനേക്കാൾ അധികാരിച്ചാൽ പലിശ മുതലിനോടൊപ്പം ക്രമീകരിച്ചു വായ്‌പ അവസാനിപ്പിക്കാം. ????പലിശ മുതലിനേക്കാൾ അധികരിക്കാത്തവയിൽ പരമാവധി 25% വരെ പലിശ ഇളവ് നൽകാം. ????അതി ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവരുടെ 1 ലക്ഷം രൂപ വരെയുള്ള വായ്‌പയിൽ മുതൽ തുക മാത്രം ഈടാക്കിയും 1 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ളവയിൽ പലിശയുടെ 50% ഇളവ് നൽകിയും വായ്‌പ അവസാനിപ്പിക്കാം. ????5 ലക്ഷത്തിനു മുകളിൽ 25 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 25% വരെ പലിശ ഇളവ് നൽകാം. ????25 ലക്ഷത്തിനു മുകളിൽ 50 ലക്ഷം വരെയുള്ള വായ്പകളിൽ വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 15% വരെ പലിശ ഇളവ് നൽകാം. ????മാരക രോഗം പിടിപെട്ടവരുടെ വായ്‌പകളിലും, മാരക രോഗം പിടിപ്പെട്ടവർ കുടുംബാംഗങ്ങളായുള്ളവരുടെ വായ്പ്‌പകളിലും, വായ്‌പക്കാരൻ്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 15% വരെ അധികപലിശ ഇളവ് കൂടി നൽകാം. ????കാലാവധി കഴിഞ്ഞ overdraft/cash credit എന്നിവയിലെ ബാക്കി നില്പിൽ പരമാവധി 10% വരെ ഇളവ് നൽകാം. ????കൃത്യമായി വായ്‌പ തവണ തിരിച്ചടക്കുന്നവർക്കു അടച്ച പലിശയിൽ 5% ഇളവ് നൽകാം. ????ആർബിട്രേഷൻ കേസിനെ തുടർന്നുള്ള എല്ലാ ജപ്‌തി -ലേല കാലയളവിൽ നടപടികളും ഒഴിവാക്കേണ്ടതാണ്. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി കുടിശിക നിവാരണം നടത്താൻ സഹകാരികൾക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്...


