കല്‍പറ്റയിലെ സ്പായില്‍ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

Jul 18, 2024
കല്‍പറ്റയിലെ സ്പായില്‍ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ
two-persons-arrested-with-mdma

കല്‍പറ്റ :  അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ വില്‍പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പാ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡില്‍ രണ്ടു പേരെ പിടികൂടി. കോഴിക്കോട് സ്വദേശികളായ മുക്കം ഓമശ്ശേരി പടിഞ്ഞാറെതൊടുക മുഹമ്മദ് റാഷിദ്(34), മുക്കം പറങ്ങോട്ടില്‍ വീട്ടില്‍ പി. മുസ്തഫ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൈനാട്ടി സ്റ്റൈലോ സ്പായില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കവറടക്കം 3.88 ഗ്രാം എം.ഡി.എം.എയാണ് രണ്ട് പേരില്‍ നിന്നായി പിടിച്ചെടുത്തത്. എം.ഡി.എം.എ വില്‍പന നടത്തി നേടിയ 91000 രൂപയും, എം.ഡി.എം.എ തൂക്കി നൽകുന്നതിനുള്ള പോക്കറ്റ് ത്രാസും എം.ഡി.എം.എ നല്‍കുന്നതിനായുള്ള സുതാര്യമായ പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു

വയനാട് ജില്ലകളിലേക്കെത്തുന്ന വിനോദസഞ്ചാരികളെ വിവിധ ഹോംസ്റ്റേകളിലേക്ക് എത്തിക്കുന്ന ജോലിയുള്ള റാഷിദ് കസ്റ്റമേഴ്സിന് ആവശ്യമെങ്കില്‍ അടിവാരത്ത് പോയി എം.ഡി.എം.എ വാങ്ങി നല്‍കുന്നയാളാണ്. ഇവര്‍ക്ക് വേണ്ട അളവില്‍ തൂക്കി നല്‍കുന്നതിനാണ് ത്രാസ് ഇവര്‍ കൈവശം വെച്ചിരുന്നത്. തൂക്കിയ എം.ഡി.എം.എ നല്‍കുന്നതിനായുള്ള കവറുകളും കണ്ടെടുത്തു. കല്‍പറ്റ ഇന്‍സ്പെക്ടര്‍ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ടി. അനീഷ്, പി.സി. റോയ് പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സുധി, ജയേഷ്. സിവില്‍ പോലീസ് ഓഫിസര്‍ ടി. അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിേശാധന.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.