പരോളിലിറങ്ങി ഒളിവില്‍പോയ പ്രതിയെപിടികൂടി
കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി ഒളിവില്‍പോയ പ്രതിയെ പിടികൂടി. കുളത്തൂപ്പുഴ ചന്ദനക്കാവ് ലത്തീഫ് മന്‍സിലില്‍ അബ്ദുല്‍ ലത്തീഫിനെ 2008 ഡിസംബര്‍ മൂന്നിന് കുളത്തൂപ്പുഴ ടൗണില്‍വെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സുല്‍ഫിക്കര്‍ (38) ആണ് നാല് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്നത്. 2019ല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു.കഴിഞ്ഞ ദിവസം കൊട്ടിയം പൊലീസ് നടത്തിയ പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പരോളില്‍ മുങ്ങിയ പ്രതിയാണെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് കുളത്തൂപ്പുഴ പൊലീസിനു കൈമാറി. കേസിന്‍റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറുമെന്ന് കുളത്തൂപ്പുഴ പൊലീസ് പറഞ്ഞു.
കുളത്തൂപ്പുഴ: കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി ഒളിവില്‍പോയ പ്രതിയെ പിടികൂടി. കുളത്തൂപ്പുഴ ചന്ദനക്കാവ് ലത്തീഫ് മന്‍സിലില്‍ അബ്ദുല്‍ ലത്തീഫിനെ 2008 ഡിസംബര്‍ മൂന്നിന് കുളത്തൂപ്പുഴ ടൗണില്‍വെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സുല്‍ഫിക്കര്‍ (38) ആണ് നാല് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്നത്. 2019ല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു.കഴിഞ്ഞ ദിവസം കൊട്ടിയം പൊലീസ് നടത്തിയ പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പരോളില്‍ മുങ്ങിയ പ്രതിയാണെന്ന വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് കുളത്തൂപ്പുഴ പൊലീസിനു കൈമാറി. കേസിന്‍റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറുമെന്ന് കുളത്തൂപ്പുഴ പൊലീസ് പറഞ്ഞു.