തിറയാട്ടം 2026 - നോട്ടിസ് പ്രകാശനം ചെയ്തു

തിരുനെല്ലി ശ്രീ ഗുളികൻ കാവിലെ തിറമഹോത്സവം ഡിസംബർ 11, 12, 13 തീയതികളിൽ: നോട്ടീസും കലണ്ടറും പ്രകാശനം ചെയ്തു

Sep 26, 2026
തിറയാട്ടം 2026  - നോട്ടിസ് പ്രകാശനം ചെയ്തു

സുൽത്താൻ ബത്തേരി: തിരുനെല്ലി ശ്രീ ഗുളികൻ കാവിലെ 2026-ലെ തിറമഹോത്സവ നോട്ടീസ് പ്രകാശനം സുൽത്താൻ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർമാൻ ഇന്ദ്രജിത്തും, 2026-ലെ കലണ്ടർ പ്രകാശനം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രമോദും നിർവ്വഹിച്ചു. നാടിന്റെയും ദേശത്തിന്റെയും ഉത്സവമായി മാറിയ ഈ ആഘോഷം, എല്ലാ വിഭാഗം ആളുകളും ഒത്തൊരുമയോടെ പങ്കുചേരുന്ന സൗഹൃദ കൂട്ടായ്മയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. 2026 ഡിസംബർ 11, 12, 13 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലാണ് ഈ വർഷത്തെ തിറമഹോത്സവം നടക്കുന്നത്. ഡിസംബർ 12 ശനിയാഴ്ച പാളക്കര കൊടുങ്ങല്ലൂർ ദേവി ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി എഴുന്നള്ളത്ത് കാവിലേക്ക് എത്തിച്ചേരും. ഉത്സവത്തിന് മുന്നോടിയായി ഡിസംബർ 7, 8, 9 തീയതികളിൽ വീടുകളിൽ പറയെടുപ്പ് നടക്കും. ചടങ്ങിൽ കാവ് പ്രസിഡന്റ് സോണി ആസാദ് കെ.കെ, സെക്രട്ടറി വിനോദ് പി.എൻ, ട്രഷറർ അരുൺ ടി, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ അരുൺ എം.എസ്, കൺവീനർ രഞ്ജിത്ത്കുമാർ എം.കെ, പാളാക്കര സബ് കമ്മിറ്റി ചെയർമാൻ സുകുമാരൻ കെ.ജി, കൺവീനർ പ്രദീപ് കുമാർ സി എന്നിവർ സംസാരിച്ചു.