അധ്യാപകരുടെ പൊതു സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കി : മന്ത്രി വി ശിവൻകുട്ടി

May 29, 2025
അധ്യാപകരുടെ പൊതു സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കി : മന്ത്രി വി ശിവൻകുട്ടി
v sivankutty munister

അധ്യയനവർഷം ആരംഭിക്കുന്ന ജൂൺ രണ്ടാം തീയതിയിൽ തന്നെ എല്ലാ വിഭാഗം അധ്യാപകരും  വിദ്യാലയങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്ന വിധത്തിൽ അധ്യാപകരുടെ പൊതു സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കിയതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

സംസ്ഥാനത്ത് പി.ഡി. ടീച്ചർമാരുടെ മൂവായിരത്തി ഇരുന്നൂറ്റി പതിനാറ് സ്ഥലംമാറ്റങ്ങളും ഹൈസ്‌കൂൾ അധ്യാപകരുടെ 1,452 സ്ഥലംമാറ്റങ്ങളും പൂർത്തിയായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ 2005ലെ ഓൺലൈൻ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിൽ പരാതികൾ പരിഹരിച്ച് അന്തിമ ഉത്തരവിറക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശം നൽകിയതായും സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്തസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

        പൊതുവിദ്യാഭ്യാസ വകുപ്പിൽ ജില്ലകളിലും ഡയറക്ടറേറ്റിലുമായി ആകെ 23 വിദ്യാഭ്യാസ ഉപഡയറക്ടർ തസ്തികകൾ ആണ് നിലവിലുള്ളത്. ഇതുവരെ നിലവിൽ വന്ന എല്ലാ ഒഴിവുകളിലേയ്ക്കും സ്ഥാനക്കയറ്റം അല്ലെങ്കിൽ സ്ഥലംമാറ്റം മുഖേന ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. വകുപ്പിൽ ആകെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികയാണ് നിലവിലുള്ളത്. അതിൽ 30 തസ്തികകളിൽ വകുപ്പിലെ ഫീഡർ കാറ്റഗറിയിൽ നിന്നും പ്രൊമോഷൻ മുഖേനയാണ് നിയമനം. ഈ 30 തസ്തികയിൽ വിരമിക്കൽവിദ്യാഭ്യാസ ഉപഡയറക്ടർ തസ്തികയിലേയ്ക്കുള്ള പ്രൊമോഷൻ എന്നിവ മൂലം 13 ഒഴിവുകൾ നിലവിലുണ്ട്. ഈ ഒഴിവിലേയ്ക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള സെലക്റ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി ചേർന്നു. ഈ കാലയളവിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ഒഴിവുകൾ നിലനിൽക്കുന്ന എല്ലാ ഓഫീസുകളിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് അധിക ചുമതല നൽകിയിട്ടുണ്ട്. 

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ പ്രഥമാധ്യാപകർ തസ്തികയിൽ  നിലവിലുള്ള  293 ഒഴിവുകളിലേക്ക്  ജൂൺ രണ്ടാം  തീയതിയിൽ എല്ലാ വിദ്യാലയങ്ങളിലും പ്രഥമാധ്യാപകരുടെ സേവനം ഉറപ്പാക്കുന്ന വിധത്തിൽ സ്ഥലംമാറ്റ/ സ്ഥാനക്കയറ്റ നടപടികൾ പൂർത്തീകരിക്കും. സംസ്ഥാനത്തെ 14 ഡയറ്റുകളിലേയ്ക്കും പ്രിൻസിപ്പൽമാരെ നിയോഗിക്കുന്നതിനുള്ള   വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റി കൂടുന്നതിന് തീരുമാനിച്ചു. വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡയറ്റ് പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിനു വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റി കൂടുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്അക്കൗണ്ട്‌സ് ഓഫീസർഎ.പി.എഫ്.ഒ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്കുള്ള സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.

പി.എ ടു ഡി.ഇ.ഒ തസ്തികയിലേയ്ക്കുള്ള സ്ഥാനക്കയറ്റം/ സ്ഥലംമാറ്റം നടപടികൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.  സീനിയർ സൂപ്രണ്ട് തസ്തികയിൽ നിലവിലുള്ള 28 ഒഴിവിലേയ്ക്കുള്ള സ്ഥലംമാറ്റവും 16 ഒഴിവുകളിലേക്കുള്ള സ്ഥാനക്കയറ്റവും ഉടൻ തന്നെ ഉത്തരവ് പുറപ്പെടുവിക്കും. ജൂനിയർ സൂപ്രണ്ടുമാരുടെ 25 പേരുടെ സ്ഥലംമാറ്റവും 15 പേരുടെ സ്ഥാനക്കയറ്റവും നടപടി പൂർത്തിയായി. ജില്ലകളിൽ ക്ലർക്ക് തസ്തികകളിൽ ആകെ നാന്നൂറ്റി ഇരുപത്തിയഞ്ച് സ്ഥലംമാറ്റങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2025-2026 ലെ ഓൺലൈൻ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട അന്തിമ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്ടർ  മേയ് 25ന് പ്രസിദ്ധീകരിച്ചു. ട്രാൻസ്ഫർ നടപടികളുടെ വിശദാംശങ്ങൾ www.dhsetransfer.kerala.gov.in  പോർട്ടലിൽ ലഭ്യമാണ്.

8202 അപേക്ഷകളാണ് ജനറൽ ട്രാൻസ്ഫറിനായി ഈ വർഷം ലഭിച്ചത്. ഇതിൽ 4979 അധ്യാപകർക്ക് മറ്റു സ്‌കുളുകളിലേക്കും 3203 അധ്യാപകർക്ക് അവർ ജോലി ചെയ്യുന്ന സ്‌കൂളുകളിലും സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ട്. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ വിരമിക്കൽ മുഖേന ഉണ്ടായ ഒഴിവിലെ നിയമനം ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ വിരമിക്കൽ മുഖേന ഉണ്ടായ ഒഴിവിലേക്ക് അധ്യയന വർഷം ആരംഭത്തിന് മുൻപ് തന്നെ നിയമനം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.