തമിഴ്‌നാട്ടിൽ 1853 കോടി രൂപയുടെ പരമക്കുടി - രാമനാഥപുരം നാലുവരിപ്പാത (എൻ.എച്ച്-87) നിർമാണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Jul 1, 2025
തമിഴ്‌നാട്ടിൽ 1853 കോടി രൂപയുടെ പരമക്കുടി - രാമനാഥപുരം നാലുവരിപ്പാത (എൻ.എച്ച്-87) നിർമാണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
paramakudi ramanathapuram n h
ന്യൂഡൽഹി : 01 ജൂലൈ 2025
 

തമിഴ്‌നാട്ടിൽ പരമക്കുടി - രാമനാഥപുരം സെക്ഷൻ (46.7 കി.മീ) നാലുവരിപ്പാതയുടെ നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 1,853 കോടി രൂപയുടെ മൊത്തം മൂലധന ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി, ഹൈബ്രിഡ് ആന്വിറ്റി മോഡിലാണ് (HAM)  പ്രവർത്തിക്കുന്നത്.

നിലവിൽ, മധുര, പരമക്കുടി, രാമനാഥപുരം, മണ്ഡപം, രാമേശ്വരം, ധനുഷ്കോടി എന്നീ പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതത്തിന് നിലവിലുള്ള രണ്ട് വരി ദേശീയ പാത 87 നെയും (NH-87)  അനുബന്ധ സംസ്ഥാന പാതകളെയുമാണ് ആശ്രയിക്കുന്നത്. ഈ പാതയിൽ ഗണ്യമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലും മേഖലയിലെ പ്രധാന പട്ടണങ്ങളിലും ‌‌ട്രാഫിക് പ്രതിസന്ധി രൂക്ഷമാണ്. ഈ വെല്ലുവിളികളെ നേരിടുന്നതിനായി, പരമക്കുടി മുതൽ രാമനാഥപുരം വരെയുള്ള ഏകദേശം 46.7 കിലോമീറ്റർ NH-87 നെ 4 വരിപ്പാതയായി നവീകരിക്കും. ഇത് നിലവിലുള്ള ഇടനാഴിയിലെ തിരക്ക് കുറയ്ക്കുകയും സുരക്ഷ മെച്ചപ്പെടുത്തുകയും പരമക്കുടി, സതിരക്കുടി, അച്ചുണ്ടൻവയൽ, രാമനാഥപുരം തുടങ്ങി അതിവേഗം വളരുന്ന പട്ടണങ്ങളുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും.

തെക്കൻ തമിഴ്‌നാട്ടിലുടനീളമുള്ള പ്രധാന സാമ്പത്തിക, സാമൂഹിക, വാണിജ്യ കേന്ദ്രങ്ങളിലേക്ക്, തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്ന 5 പ്രധാന ദേശീയ പാതകളുമായും (NH-38, NH-85, NH-36, NH-536, NH-32) 3 സംസ്ഥാന പാതകളുമായും (SH-47, SH-29, SH-34) പദ്ധതി സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ, നവീകരിച്ച പാത 2 പ്രധാന റെയിൽവേ സ്റ്റേഷനുകൾ (മധുരൈ, രാമേശ്വരം), ഒരു വിമാനത്താവളം (മധുരൈ), 2 ചെറുകിട തുറമുഖങ്ങൾ (പാമ്പൻ, രാമേശ്വരം) എന്നിവയുമായി ബന്ധിപ്പിച്ചുകൊണ്ട് വിവിധ തലങ്ങളിലുള്ള സംയോജനം സാധ്യമാക്കുന്നു. അതുവഴി മേഖലയിലുടനീളമുള്ള ചരക്കുകളുടെയും യാത്രക്കാരുടെയും വേഗത്തിലുള്ള ചലനം സാധ്യമാക്കും.

ഈ പദ്ധതി പൂർത്തിയാകുമ്പോൾ, പരമക്കുടി-രാമനാഥപുരം പ്രദേശം, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കും. പ്രധാന മത-സാമ്പത്തിക കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. രാമേശ്വരത്തേക്കും ധനുഷ്കോടിയിലേക്കുമുള്ള വിനോദസഞ്ചാരികളുടെ വരവ് ഇതിലൂടെ വർദ്ധിക്കും. വ്യാപാര-വ്യാവസായിക വികസനത്തിന് പുതിയ വഴികൾ തുറക്കും. ഈ പദ്ധതി ഏകദേശം 8.4 ലക്ഷം തൊഴിൽ ദിനങ്ങൾ നേരിട്ടും 10.45 ലക്ഷം തൊഴിൽ ദിനങ്ങൾ പരോക്ഷമായും നൽകുന്നു. കൂടാതെ ചുറ്റുമുള്ള പ്രദേശങ്ങളിൽ വളർച്ചയുടെയും വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ വഴികൾ തുറക്കും.

അപ്പെൻഡിക്സ് - ​I: പദ്ധതിയുടെ വിശദാംശങ്ങൾ

സവിശേഷത   

വിശദാംശങ്ങൾ

പദ്ധതിയുടെ പേര്               

4 ലൈൻ പരമക്കൂടി - രാമനാഥപുരം സെക്ഷൻ

ഇടനാഴി        

മധുര - ധനുഷ്കൂടി (NH 87) ഇടനാഴി

നീളം (KM)      

46.7

നിർമ്മാണ ചിലവ് (Rs കോടി)

997.63

സ്ഥലം ഏറ്റെടുക്കൽ ചെലവ് (Rs കോടി)                

340.84

ആകെ മൂലധന ചിലവ് (Rs കോടി)       

1853.16

മോഡ്              

ഹൈബ്രിഡ് ആനുയിറ്റി മോഡ്

ബന്ധിപ്പിക്കുന്ന പ്രധാന ദേശീയ പാതകൾ               

ദേശീയ പാതകൾ - NH-38, NH-85, NH-36, NH-536, and NH-32 സംസ്ഥാന പാതകൾ - SH-47, SH-29, SH-34

പുതിയ പാത ബന്ധിപ്പിക്കുന്ന പ്രധാന സാമ്പത്തിക -സാമൂഹിക - ഗതാഗത കേന്ദ്രങ്ങൾ

വിമാനത്താവളം: മധുര, രാംനാട് (നാവിക വ്യോമതാവളം)

 

റെയിൽവേ സ്റ്റേഷനുകൾ

മധുരൈ, രാമേശ്വരം

ഇടത്തരം തുറമുഖങ്ങൾ

പാമ്പൻ, രാമേശ്വരം

ബന്ധിപ്പിക്കുന്ന പ്രധാന നഗരങ്ങളും പട്ടണങ്ങളും

മധുരൈ, പരമകുടി, രാംനാഥപുരം, രാമേശ്വരം.

തൊഴിലവസര സൃഷ്ടി സാധ്യത

ലക്ഷം 8.4 lakh നേരിട്ടുള്ള തൊഴിൽ ദിനങ്ങളും 10.5 ലക്ഷം പേർക്ക് പരോക്ഷ തൊഴിലവസരങ്ങളും

  • സാമ്പത്തിക വർഷത്തെ ആനുവൽ ആവറേജ് ഡെയിലി ട്രാഫിക് (AADT)

12,700 പാസ്സഞ്ച‍ർ കാർ യൂണിറ്സ് (PCU)

 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.