അധ്യാപക ഇന്റർവ്യൂ വെള്ളിയാഴ്ച
അപേക്ഷകർ രാവിലെ 9.30 ന് സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി ഹാജരാകേണ്ടതാണ്.
 
                                    ഇടുക്കി : പീരുമേട് സർക്കാർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അധ്യാപക ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ വെള്ളിയാഴ്ച (ജൂൺ 14) രാവിലെ 10.30 ന് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. അപേക്ഷകർ രാവിലെ 9.30 ന് സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി ഹാജരാകേണ്ടതാണ്. വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിച്ചവരിൽ അറിയിപ്പ് ലഭിക്കാത്തവര്‍ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 04862 296297
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            