പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന അവാർഡ്
ഡിഗ്രി, പി ജി തലങ്ങളിൽ ഫസ്റ്റ് ക്ലാസ് മാർക്കുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാവും.
ഇടുക്കി : ഈ വർഷം എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പി ജി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹന അവാർഡ് നൽകുന്നു. അപേക്ഷകർ ഇടുക്കി ഐ ടി ഡി പി ഓഫീസിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചവരും, എസ് എസ് എൽ സി പരീക്ഷയിൽ 4 സി ഗ്രേഡോ അതിനു മുകളിലോ, പ്ലസ് ടു പരീക്ഷയിൽ 2 സി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡുകൾ കരസ്ഥമാക്കിയവരും ആയിരിക്കണം . ഡിഗ്രി, പി ജി തലങ്ങളിൽ ഫസ്റ്റ് ക്ലാസ് മാർക്കുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാവും.പൂരിപ്പിച്ച അപേക്ഷകൾ പൂമാല, ഇടുക്കി, പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നൽകാവുന്നതാണ്. അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, പഠിച്ച സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വ്യക്തമാകുന്ന രേഖകൾ (ഐ എഫ് എസ് സി കോഡ്, അക്കൗണ്ട് നമ്പർ എന്നിവ വ്യക്തമായി കാണാവുന്ന പകർപ്പ്) എന്നിവ ഹാജരാക്കണം. ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് മുഖേനെയാണ് അപേക്ഷ നൽകേണ്ടത്. അവസാന തിയതി സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. പൂമാല - 9496070359 , പീരുമേട് - 9496070357, ഇടുക്കി - 9496070404 ,കട്ടപ്പന - 9496070358