സുഫിയാ സൂഫിയുടെ കന്യാകുമാരിയിൽ നിന്ന് കാരക്കോറത്തേക്ക് (കാശ്മീർ മേഖല) ദീർഘദൂര ഓട്ടം. കന്യാകുമാരിയിൽ ഫ്ലാഗ് ഓഫ് ചെയ്തു
ഇന്ത്യൻ സായുധ സേനയ്ക്കുള്ള ആദരവ്: "റൺ ഫോർ ഡ്രീംസ്"
ഇന്ത്യൻ സായുധ സേനയ്ക്ക് ആദരസൂചകമായി, പ്രശസ്ത അൾട്രാ മാരത്തൺ ഓട്ടക്കാരിയും ലോക റെക്കോർഡ് ഉടമയുമായ സൂഫിയാ സൂഫി കന്യാകുമാരി മുതൽ കശ്മീരിലെ കാരക്കോറം ചുരം വരെയുള്ള മാരത്തൺ ഓട്ടം തുടങ്ങി. തിരുവനന്തപുരം പാങ്ങോട്ട് സൈനിക കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് കമാൻഡന്റ് ആയ കേണൽ സൂര്യ മുഖർജി ഇന്ന് (മെയ് 12) കന്യാകുമാരിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. "റൺ ഫോർ ഡ്രീംസ്" എന്ന ഈ ചരിത്ര യാത്ര, രാജ്യത്തിൻ്റെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 11 സംസ്ഥാനങ്ങളിലൂടെ 5000 കിലോമീറ്റർ സഞ്ചരിച്ച് ലഡാക്കിലെ കാരക്കോറം ചുരത്തിൽ സമാപിക്കും. ദേശീയ ഐക്യം, പ്രതിരോധം, ദേശസ്നേഹം, മാനുഷിക നിശ്ചയദാർഢ്യം എന്നിവയുടെ പ്രതീകമായി മാരത്തണിനിടെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന യുദ്ധസ്മാരകങ്ങൾ സന്ദർശിക്കും. കായിക ക്ഷമതയ്ക്കു പുറമേ , മാനസിക ശക്തി, സ്ഥിരോത്സാഹം എന്നിവയുടെ സന്ദേശം കൂടി വെളിപ്പെടുത്തുന്ന താണ് മാരത്തൺ. 88 ദിവസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കുകയാണ് ലക്ഷ്യം.


