ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
2024 ഒക്‌ടോബർ 10 നകം കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്.
2024-25 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിക്കുന്നവർ 2024 ഒക്‌ടോബർ 8 നകം ഫീസ് ഒടുക്കി അതത് കോളേജുകളിൽ 2024 ഒക്‌ടോബർ 10 നകം കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 04712560363, 64 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.