നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം:ആന്റോ ആന്റണി എം.പി
ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണ്
പത്തനംതിട്ട :സത്യസന്ധമായും നീതിപൂർവ്വമായും ഔദ്യോഗിക ജീവിതം നയിച്ച എ ഡി എം നവീൻ ബാബുവിന് ആത്മഹത്യയിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണ്. പത്തനംതിട്ട എ ഡി എം ആയി എന്നുള്ള വാർത്ത സന്തോഷത്തോടുകൂടിയാണ് ഞങ്ങൾ കാത്തിരുന്നത്. നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ജന്മനാട്ടിലേക്ക് പിതാവ് സ്ഥലം മാറി വരുന്നതും കാത്ത് സ്വീകരിക്കാൻ റയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന മക്കൾക്കും, ഭാര്യയ്ക്കും ഉണ്ടായ ദുരവസ്ഥ ഇനിയൊരാൾക്കും കേരളത്തിലുണ്ടാവരുത്. അധികാരത്തിന്റെ അഹന്തയും ധിക്കാരവും കൊണ്ട് നിരപരാധിയായ ഒരു മനുഷ്യനെ അപമാനിച്ചു മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. തങ്ങൾ പറയുന്നത് അപ്പടി അനുസരിക്കാത്ത ഉദ്യോഗസ്ഥരെ കടുത്ത സമ്മർദ്ദത്തിലാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സിപിഎം ശൈലിയുടെ ഭാഗമാണ് കണ്ണൂരിൽ കണ്ടതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.