ചിത്തരഞ്ജനെ പോലുള്ള ധീരന്മാരുടെ ത്യാഗനിർഭരമായ ജീവിതം പുതു തലമുറ പാഠമായി ഉൾക്കൊള്ളണം: ബിനോയ് വിശ്വം
പൊന്നാനിയില്‍ സഖാവ് ചിത്തരഞ്ജന്‍ അവാര്‍ഡ് അക്ബര്‍ ട്രാവല്‍സ് ഉടമ അബ്ദുള്‍ നാസറിന് സമ്മാനിച്ച് സംസാരിക്കുകയാിരുന്നു അദ്ദേഹം
പൊന്നാനി: മുന്‍മന്ത്രി ചിത്തരഞ്ജനെ പോലുള്ള ധീരന്മാരുടെ ത്യാഗനിര്‍ഭര ജീവിതം പുതുതലമുറ മാതൃകയായി ഉള്‍ക്കൊളളണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പൊന്നാനിയില്‍ സഖാവ് ചിത്തരഞ്ജന്‍ അവാര്‍ഡ് അക്ബര്‍ ട്രാവല്‍സ് ഉടമ അബ്ദുള്‍ നാസറിന് സമ്മാനിച്ച് സംസാരിക്കുകയാിരുന്നു അദ്ദേഹം. എ ഐ ടി യു സി യുടെ അഖിലേന്ത്യാ പ്രസിഡണ്ടന്റും ആരോഗ്യമന്ത്രിയുമായിരുന്ന ചിത്തരഞ്ജന്‍ സമൂഹത്തിലെ ഏറ്റവും സാധാരണക്കാര്‍ക്കായി പോരാടി മനുഷ്യനായിരുന്നു. ആരോഗ്യരംഗത്തും സാമൂഹികപ്രവര്‍ത്തന രംഗത്തും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ക്ക് കാലവും കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളും സാക്ഷിയാണ്. സ്വന്തം സംരഭത്തിലുടെ ഒട്ടേറെ തൊഴിലവസരങ്ങള്‍ ഒരുക്കിനല്‍കി സാധാരണക്കാരുടെ ജീവിതത്തിന് കൈതാങ്ങായി മാറിയ അബ്ദുള്‍ നാസറിനെയും അദ്ദേഹത്തിന്റെ അക്ബര്‍ ട്രാവല്‍സിനേയും സഖാവ് ചിത്തരഞ്ജന്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
പി കെ കൃഷ്ണദാസ്, എ കെ ജബ്ബാർ, കെ കെ ബാബു, വി പി ഗംഗാധരൻ, മുജീബ് റഹ്മാൻ, എം മാജിദ് എന്നിവർ സന്നിഹിതരായിരുന്നു.