സൗ​രോ​ർ​ജ ബൈ​ക്ക് നി​ർ​മി​ച്ച് ഇ​ലാ​ഹി​യ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

സൗ​രോ​ർ​ജം മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ചെ​ല​വു​കു​റ​ഞ്ഞ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സോ​ളാ​ർ ഇ​ല​ക്ട്രി​ക് ഹൈ​ബ്രി​ഡ് ബൈ​ക്ക് നി​ർ​മി​ച്ചാ​ണ് ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധ നേ​ടി​യ​ത്.

May 18, 2024
സൗ​രോ​ർ​ജ ബൈ​ക്ക് നി​ർ​മി​ച്ച് ഇ​ലാ​ഹി​യ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
saurorja-bike-built-by-elahia-engineering-college-students

മൂ​വാ​റ്റു​പു​ഴ: സൗ​രോ​ർ​ജ ബൈ​ക്ക് നി​ർ​മി​ച്ച് ഇ​ലാ​ഹി​യ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. പെ​ട്രോ​ളും വൈ​ദ്യു​തി​യും ഉ​പ​യോ​ഗി​ക്കാ​തെ സൗ​രോ​ർ​ജം മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ചെ​ല​വു​കു​റ​ഞ്ഞ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സോ​ളാ​ർ ഇ​ല​ക്ട്രി​ക് ഹൈ​ബ്രി​ഡ് ബൈ​ക്ക് നി​ർ​മി​ച്ചാ​ണ് ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധ നേ​ടി​യ​ത്.ര​ണ്ട് കോം​പാ​ക്ട് സോ​ളാ​ർ പാ​ന​ൽ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ബി.​എ​ൽ.​സി മോ​ട്ടോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബൈ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​മ്പോ​ഴും അ​ല്ലാ​ത്ത​പ്പോ​ഴും പ​ക​ൽ സ​മ​യ​ത്ത് ല​ഭി​ക്കു​ന്ന സൗ​രോ​ർ​ജം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സോ​ളാ​ർ പാ​ന​ൽ വ​ഴി ബാ​റ്റ​റി ചാ​ർ​ജ് ചെ​യ്താ​ണ് ബൈ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചു​ള്ള ബാ​റ്റ​റി ചാ​ർ​ജി​ങ് പ​ര​മാ​വ​ധി കു​റ​ക്കാ​ൻ സാ​ധി​ക്കു​ന്നു. റീ​ജ​ന​റേ​റ്റി​വ് ബ്രേ​ക്കി​ങ്​ എ​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ബാ​റ്റ​റി റീ​ചാ​ർ​ജി​ങ് കു​റ​ക്കാ​നും സാ​ധി​ക്കും. 30,000 രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്.കോ​ള​ജി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള കേ​ര​ള​ത്തി​ലെ ആ​ദ്യ കാ​മ്പ​സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ലൂ​ടെ ഈ ​ബൈ​ക്ക് വി​പ​ണി​യി​ൽ ഇ​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ ഡോ. ​സ​ചി​ൻ ജി. ​പോ​ളി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ നാ​ലാം വ​ർ​ഷ ബി.​ടെ​ക് ഇ​ല​ക്ട്രി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ൻ​സി​ൽ പി. ​ജ​യി​ലാ​നി, ഫ​ലാ​ഹ് നി​സാ​ർ, എ​സ്. അ​ഭി​ജി​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ബൈ​ക്ക് നി​ർ​മി​ച്ച​ത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.