കാര്യക്ഷമത കുറയാതെ ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കും
തിരുവനന്തപുരം: കാര്യക്ഷമത കുറയാതെ ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കുമെന്ന് ട്രാൻസ്പോർട്ട് കമീഷണർ. യൂനിയനുകളുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ യോഗത്തിൽ അവർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് ചില ഇളവുകൾ നൽകി ടെസ്റ്റ് പുനരാംഭിക്കാനാണ് തീരുമാനം. നിലവിൽ ലേണേഴ്സ് ലൈസൻസ് ലഭ്യമായതും ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് ലഭിക്കേണ്ടതുമായ 2,24,972 (മേയ് എട്ട് വരെയുള്ള കണക്ക്) അപേക്ഷകരാണുള്ളത്.
 
                                    തിരുവനന്തപുരം: കാര്യക്ഷമത കുറയാതെ ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കുമെന്ന് ട്രാൻസ്പോർട്ട് കമീഷണർ. യൂനിയനുകളുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ യോഗത്തിൽ അവർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് ചില ഇളവുകൾ നൽകി ടെസ്റ്റ് പുനരാംഭിക്കാനാണ് തീരുമാനം.നിലവിൽ ലേണേഴ്സ് ലൈസൻസ് ലഭ്യമായതും ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് ലഭിക്കേണ്ടതുമായ 2,24,972 (മേയ് എട്ട് വരെയുള്ള കണക്ക്) അപേക്ഷകരാണുള്ളത്.പത്ത് ലക്ഷത്തിൽപരം അപേക്ഷകൾ കെട്ടിക്കിടക്കുന്നുവെന്ന വാർത്തകൾ വസ്തുതവിരുദ്ധമാണ്. സ്ലോട്ട് ലഭ്യമാകുന്നതിനുള്ള അപേക്ഷകരുടെ പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ടെസ്റ്റ് നടത്തുന്നതിനായി അധിക ടീമുകൾ രൂപവത്കരിക്കും.‘സാരഥി’ സോഫ്റ്റ്‌വെയറിലെ സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ച മുതൽ ലൈസൻസ് സംബന്ധമായ സേവനങ്ങൾ തടസ്സപ്പെട്ടിട്ടുണ്ട്. ഇത് എത്രയുംവേഗം പ്രവർത്തനസജ്ജമാക്കുന്നതിന് എൻ.ഐ.സി ഡൽഹിക്ക് കത്ത് നൽകിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്നും ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            