28 സമുദായങ്ങളെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തും; മന്ത്രിസഭാ തീരുമാനം

Feb 4, 2026
28 സമുദായങ്ങളെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തും; മന്ത്രിസഭാ തീരുമാനം
sebc list

തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ വിദ്യാഭ്യാസ അനുകൂല്യങ്ങൾക്കുള്ള എസ്ഇബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ 28 സമുദായങ്ങളെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. പിന്നാക്ക വിഭാഗ കമീഷൻ്റെ ഉപദേശം അംഗീകരിച്ചാണ് തീരുമാനം. ഇതോടെ ഈ സമുദായങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് കൂടി ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആനുകൂല്യങ്ങൾ ലഭ്യമാകും.

ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിക്കുന്നത് 1965ലെ കുമാരപിള്ള കമീഷൻ്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കായിരുന്നു. അതുകൊണ്ടുതന്നെ ഈ 28 സമുദായങ്ങൾക്ക് വിദ്യാഭ്യാസ സംവരണ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സർക്കാർ, സംസ്ഥാന പിന്നാക്ക കമീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് കമീഷൻ നൽകിയ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.

എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തിയ വിഭാ​ഗങ്ങൾ

1 . അമ്പലക്കാരൻ

2 അഞ്ചുനാടു വെള്ളാളർ

3 ദാസ

4 കോട്ടയാർ

5 കുമാര ക്ഷത്രിയ

6 കുന്നുവർ മന്നാടി

7 SIUC - നാടാർ

8 നായിഡു

9 കോടാങ്കി നായ്ക്കൻ

10 ഗൗണ്ടർ വിഭാഗത്തിലെ പുലവ / വേട്ടുവ / പടയ്യാച്ചി / കവലിയ

11 സേനൈ തലവർ , ഇളവന്ന്യാർ , ഇളവന്യ

12 തച്ചർ ( മരപ്പണിക്കാരായ )

13 തോൽ കൊല്ലൻസ്

14 മഹേന്ദ്ര മേദര

15 വിഷവൻ ( മലബാർ )

16 കമ്മാറ

17 . ചെട്ടികൾ - മൗണ്ടാടൻ - ഇടനാടൻ

18. എഴുത്തശ്ശൻ

19. കടച്ചി കൊല്ലൻ

20. കൊങ്കു നാവിതൻ , വേട്ടുവ നാവിതൻ , അടുത്തോൻ

21.കൊങ്കു വെള്ളാള ഗൗണ്ടർ വിഭാഗത്തിലെ - , നാട്ടു ഗൗണ്ടർ , വെള്ളാള ഗൗണ്ടർ , പാല ഗൗണ്ടർ , പൂശാൻ

ഗൗണ്ടർ , പാല വെള്ളാള ഗൗണ്ടർ

22. വടുക , വടുവ , വടുകർ , വടുവൻസ് , വടുഗൻഡ് ,

വടുകർസ് , വടുകാസ് , വടുകൻസ് ,

23. വാണിയൻസ്

24. യോഗീസ് , കുരുക്കൾ / ഗുരുക്കൾ , ചെട്ടിയാർ , ഹിന്ദു ചെട്ടി , പപ്പട ചെട്ടി

25. മലയ കണ്ടി ( മലമ്പാർ ഒഴികെ )

26. ശൈവ വെള്ളാളയിലെ ( ചേരക്കുള വെള്ളാള , കർ കർത്ത വെള്ളാള , ചോഴിയ വെള്ളാള , പിള്ളൈ

27. കണിയാർ

28. ഈഴവ - തീയ വിഭാഗത്തിലെ Izhavan, Ishavan,Ezhavan,Ezhuva,Izhuva,Ishuva, Izhavan,Illuva,Irava,Iruva

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.