ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന് സാ​ധ്യ​ത : മ​ത്സ്യ​ത്തൊ​ഴി​ലാ​ളികൾ​ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

Jul 22, 2024
ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന് സാ​ധ്യ​ത : മ​ത്സ്യ​ത്തൊ​ഴി​ലാ​ളികൾ​ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
possibility-of-black-sea-phenomenon

തൃ​ശൂ​ര്‍ :  കേ​ര​ള തീ​ര​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 വ​രെ ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​ത്തി​നും 2.3 മു​ത​ല്‍ 3.2 മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍ന്ന തി​ര​മാ​ല​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. ക​ട​ല്‍ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ (ബോ​ട്ട്, വ​ള്ളം മു​ത​ലാ​യ​വ) ഹാ​ര്‍ബ​റി​ല്‍ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്ക​ണം. വ​ള്ള​ങ്ങ​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ണം. ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ല്‍ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍ദ്ദേ​ശി​ച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.