പഞ്ചായത്തും ജനപ്രതിനിധികളും ഉണർന്നു ;നേർച്ചപ്പാറ -നിർമല സ്കൂൾ റോഡിന് ശാപമോക്ഷം
എരുമേലി :നിർമല പബ്ലിക് സ്കൂളിലെ കുട്ടികളുടെ പ്രതിഷേധം ഫലം കണ്ടു ,പഞ്ചായത്ത് പെറ്റി ഫണ്ടിൽനിന്നും തുക അനുവദിച്ചതിനെ തുടർന്ന് റോഡിന്റെ കുഴിയടക്കൽ നടന്നു .ഇതോടെ റോഡ് ഗതാഗതയോഗ്യമായി .ഗർത്തങ്ങൾ കൊണ്ട് താറുമാറായ റോഡിൽ യാത്ര അതീവ ദുഷ്കരമായിരുന്നു .രണ്ടായിരത്തിൽ അധികം കുട്ടികൾ പഠിക്കുന്ന സെന്റ് തോമസ് ,നിർമല ,അൽഫോൻസാ സ്‌കൂളുകളിലേക്കും അസംപ്ഷൻ ഫൊറോനാ പള്ളി ,നേർച്ചപ്പാറ ഭാഗത്തേക്കുമുള്ള കുട്ടികളും പൊതുജനങ്ങളും ഉപയോഗിക്കുന്ന റോഡാണിത് .റോഡ് നന്നാക്കുന്നതിനായി നിർമല സ്കൂളിലെ കുട്ടികൾ ജില്ലാ കളക്ടർക്ക് കത്തും അയച്ചിരുന്നു .ഏതായാലും താൽക്കാലികമായെങ്കിലും റോഡ് ഗതാഗത യോഗ്യമാകുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും .നേർച്ചപ്പാറ വാർഡ് അംഗം ഷാനവാസ് പി എ അടിയന്തിരമായി ഇടപെട്ട് റോഡ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയായിരുന്നു .