തിരുവനന്തപുരത്ത് വിദ്യാർഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു

കല്ലമ്പലം : തിരുവനന്തപുരം കല്ലമ്പലത്ത് വിദ്യാർഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്.വിദ്യാർത്ഥിനി കൊട്ടിയം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.രാവിലെ ആശുപത്രി അധികൃതർ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു.