വൈകി ഉറങ്ങുന്നതും ഉറക്കം കുറയുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഇടയാക്കുന്നു ; പഠനം
അനാരോഗ്യകരമായ ഭക്ഷണക്രമം, അമിത ശരീര ഭാരം, സമ്മര്‍ദ്ദം ഇതൊക്കെയും ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നതായി പഠനത്തില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം : മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിൽ ഒരു പ്രധാന ഘടകം കൃത്യമായ ഉറക്കമാണ്.വൈകി ഉറങ്ങുന്നതും ഉറക്കം കുറയുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഇടയാക്കുന്നു. പ്രത്യേകിച്ച് കുട്ടികളിൽ. 12 മുതല്‍ 19 വരെ പ്രായമുള്ള ഏഴ് പേരിൽ ഒരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടെന്നാണ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ പറയുന്നത് നല്ല ഉറക്കവും നേരത്തെ ഉറങ്ങുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നാണ്. നാല് മുതല്‍ 22 വരെ പ്രായമായ 539 കുട്ടികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പഠനം. കുട്ടികളും കൗമാരക്കാരും ഒരു രാത്രി ശരാശരി ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമം, അമിത ശരീര ഭാരം, സമ്മര്‍ദ്ദം ഇതൊക്കെയും ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നതായി പഠനത്തില്‍ വ്യക്തമാക്കുന്നു.