അർജുനായുള്ള തിരച്ചിലിൽ രണ്ടിടങ്ങളിൽ റഡാര്‍ സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം

ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിലിൽ രണ്ടിടങ്ങളില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ചതായി സ്ഥിരീകരിച്ച് സൈന്യം. കരയിലെ തിരച്ചിലാണ് രണ്ടിടങ്ങളില്‍ സിഗ്നല്‍ ലഭിച്ചത്. ഡീപ്പ് സെര്‍ച്ചര്‍ മെറ്റല്‍ റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരം കിട്ടിയത്.
എന്നാല്‍ സിഗ്നല്‍ അര്ജുന് അകപ്പെട്ട ലോറിയുടേതാണോ എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സിഗ്നല്‍ ലഭിച്ച സ്ഥലത്ത് അതിവേഗം മണ്ണ് നീക്കിയുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്.