വികസിത് ഭാരത് യൂത്ത് പാർലമെന്റ്: സംസ്ഥാനതല മത്സരം മാർച്ച് 25 ന്
കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്‌ഘാടനം ചെയ്യും

വികസിത ഭാരത സങ്കല്പങ്ങൾക്ക് യുവാക്കളുടെ ആശയരൂപീകരണം സാധ്യമാകുന്നതിന് കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റിന്റെ സംസ്ഥാന തല മത്സരം മാർച്ച് 25നു കാര്യവട്ടം സായ് ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ വച്ച് കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്‌ഘാടനം ചെയ്യും. നോഡൽ ജില്ലാ തല മത്സരങ്ങളിൽ വിജയികളാവുന്ന 10 പേർക്കാണ് സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം.സംസ്ഥാന തല മത്സരത്തിൽ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനകാർക്ക് ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ വച്ച് ഏപ്രിൽ 1 ,2, 3 തീയതികളിൽ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ജില്ലാതല മത്സരങ്ങൾ 2025 മാർച്ച് 22, 23 തീയതികളിൽ സംസ്ഥാനത്തെ നാല് ജില്ലകളിലായി നടക്കും . കാസർഗോഡ്, കണ്ണൂർ, മാഹി , കോഴിക്കോട് ,വയനാട്, മലപ്പുറം, പാലക്കാട് , എന്നിവടങ്ങളിൽ നിന്നുള്ളവർക്കുള്ള മത്സരം മാർച്ച് 22 ന് സുൽത്താൻ ബത്തേരി മാർ ബസേലിയോസ് കോളേജ് ഓഫ് എഡ്യൂക്കേഷനിൽ വച്ച് നടക്കും . ജില്ലാ കളക്ടർ മേഘശ്രീ ഡി ആർ ഉദ്‌ഘാടനം ചെയ്യും.ആലപ്പുഴ,പത്തനംതിട്ട ,തൃശൂർ എന്നീ ജില്ലകളിലുള്ളവർക്ക് മാർച്ച് 22 ന് ആലപ്പുഴ സെന്റ് ജോസഫ് വനിതാ കോളേജിൽ വച്ചും, കോട്ടയം, ഇടുക്കി, എറണാകുളം, ലക്ഷദ്വീപ് എന്നിവടങ്ങളിൽ നിന്നുള്ളവർക്ക് മാർച്ച് 23 ന് കോട്ടയം അമലഗിരി ബിഷപ്പ് കുര്യാളശേരി വനിതാ കോളേജിൽ വച്ചും സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉള്ളവർക്കുള്ള ജില്ലാതല മത്സരം മാർച്ച് 23നു വെഞ്ഞാറമ്മൂടുള്ള ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വച്ച് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൻ്റെയും കേരള യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും.