എ.ഐ. മാമോഗ്രാം ടെസ്റ്റ് ക്യാമ്പയിൻ നടത്തി
ഐ പി ആർ ഡി *ജില്ലാ ഇൻഫർമേഷൻ ഓഫിസ്* *തിരുവനന്തപുരം* *വാർത്താക്കുറിപ്പ്* 16 ജനുവര വനിത ശിശു വികസന വകുപ്പ് ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ പൂജപ്പുര സർക്കാർ മഹിളാ മന്ദിരത്തിലെ താമസക്കാർക്കായി എ.ഐ. അധിഷ്ഠിത മാമോഗ്രാം ടെസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസർ തസ്‌നീം പി.എസ്. അധ്യക്ഷത വഹിച്ചു. വുമൺ പ്രൊട്ടക്ഷൻ ഓഫീസർ സുനിത വി, റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം റെസിഡൻസി പ്രസിഡന്റ് രമേശ്, സാറ്റലൈറ്റ് ക്ലബ് ഓഫ് ട്രിവാൻഡ്രം റെസിഡൻസി പ്രസിഡന്റ് ഷീല മണികണ്ഠൻ, റോട്ടറി അസിസ്റ്റന്റ് ഗവർണർ അമരസിംഹൻ, റോട്ടറി റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ ഷാജി ശ്രീധരൻ, മഹിളാ മന്ദിരം സൂപ്രണ്ട് സീമ എന്നിവർ പങ്കെടുത്തു. ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺ, റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം റെസിഡൻസി, എസ്.പി. മെഡിഫോർട്ട് ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


