കുടുംബശ്രീയിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ
കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (മൈക്രോ ഫിനാൻസ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.എ അല്ലെങ്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ റൂറൽ ഡെവലപ്മെന്റിൽ ബിരുദാനന്തര ബിരുദം/ പി.ജി.ഡി.എം/ പി.ജി.ഡി.ആർ.എം./ റൂറൽ മാനേജ്മെന്റ് പ്രത്യേക വിഷയമായുള്ള എം.കോം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30.11.2025ന് 45 വയസ് കവിയരുത്. മൈക്രോ ഫിനാൻസ് മേഖലയിൽ ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ www.cmd.kerala.gov.in ലൂടെ ഓൺലൈനായി ഫെബ്രുവരി 5 വൈകിട്ട് 5 വരെ സമർപ്പിക്കാം.


