വായനദിനാചരണം; സാഹിത്യക്വിസ് മത്സരവും സെമിനാറും
'വൈജ്ഞാനിക സാഹിത്യം വർത്തമാനകാലത്തിൽ' എന്ന വിഷയത്തിലാണ് സെമിനാർ. ബിരുദ- ബിരുദാനന്തര വിദ്യാർഥികൾക്ക് പങ്കെടുക്കാം.
 
                                    തിരുവനന്തപുരം: വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 19ന് നടക്കുന്ന വായനദിനാചരണത്തോടനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോളേജ് വിദ്യാർഥികൾക്കായി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് സെമിനാറും സാഹിത്യക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. 'വൈജ്ഞാനിക സാഹിത്യം വർത്തമാനകാലത്തിൽ' എന്ന വിഷയത്തിലാണ് സെമിനാർ. ബിരുദ- ബിരുദാനന്തര വിദ്യാർഥികൾക്ക് പങ്കെടുക്കാം. സാഹിത്യ ക്വിസ് മത്സരത്തിൽ ഒരു കോളേജിനെ പ്രതിനിധീകരിച്ച് രണ്ടു പേർക്ക് പങ്കെടുക്കാം. 5000 രൂപയും പ്രശസ്തിപത്രവുമാണ് ഒന്നാം സമ്മാനം. 3000, 2000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനത്തുക. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് പ്രോത്സാഹനസമ്മാനവുമുണ്ട്. സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും. ജൂൺ 17 വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ www.keralabhashainstitute.org എന്ന വെബ്‌സൈറ്റിലോ 9497454209 എന്ന നമ്പറിലോ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            