കൂട്ടിക്കലിൽ പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി
ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

മുണ്ടക്കയം : കൂട്ടിക്കലിൽ പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.പൊതുകത്ത് പി.കെ. ബാബുവിന്‍റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്. പുലിയുടെ ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്.സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തി