കുളത്തൂപ്പുഴയില്‍ പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍
സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ കുട്ടി വിവരം പറഞ്ഞതോടെ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയില്‍ പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഇക്കാര്യം കുട്ടി തുറന്നുപറഞ്ഞത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.ജനുവരി മാസത്തിലായിരുന്നു സംഭവം. വീട്ടില്‍ അച്ഛനും മകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് ബലപ്രയോഗത്തിലൂടെ കുട്ടിയെ പീഡിപ്പിച്ചു. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന കുട്ടി കാര്യം പുറത്തുപറഞ്ഞിരുന്നില്ല.
കുട്ടിക്ക് പീഡനത്തെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. സ്‌കൂളില്‍ കഴിഞ്ഞദിവസം നടത്തിയ കൗണ്‍സിലിങ്ങില്‍ കുട്ടി വിവരം പറഞ്ഞതോടെ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. 42-കാരനായ ഇയാള്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.