ആന്തൂർ നഗരസഭയുടെ പുഷ്പഗ്രാമം പദ്ധതി
ആന്തൂർ നഗരസഭയുടെ പുഷ്പഗ്രാമം പദ്ധതിയുടെ ഭാഗമായി കുഞ്ഞരയാൽ വാടി രവി സ്മാരക വായനശാല നടത്തുന്ന ചെണ്ടുമല്ലി കൃഷി
 
                                    ധർമ്മശാല:ആന്തൂർ നഗരസഭയുടെ പുഷ്പഗ്രാമം പദ്ധതിയുടെ ഭാഗമായി കുഞ്ഞരയാൽ വാടി രവി സ്മാരക വായനശാല നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ ചെടി നടീൽ ഉൽസവം സി.എച്ച്.നഗറിലെ പരേതനായ ടി.സി.ഗോപാലന്റെ കൃഷിയിടത്തിൽ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി ചെയർമാൻ കെ.വി.പ്രേമരാജൻ മാസ്റ്റർ,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.ആമിന, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.പി.ഉണ്ണികൃഷ്ണൻ ,വാർഡ് കൗൺസിലർ പി.കെ.മുജീബ്റഹ്മാൻ,കൃഷി അസിസ്റ്റൻറ് സജിത്ത്, കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൺ വാടി പത്മിനി,വാർഡ് വികസന സമിതി കൺവീനർ പി.സി.വൽസരാജ്,വി.വി.ബിജു,അക്ഷയ്,വാടി ബിജു സംസാരിച്ചു.ആന്തൂർ കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും വായനശാല സിക്രട്ടറി പി.വിജയൻ നന്ദിയും പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            