ബീച്ച് ടൂറിസം വേരുപിടിച്ചുകഴിഞ്ഞ കണ്ണൂരിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കാൻ തയ്യാറാകാതെ അധികൃതർ
ലൈഫ് ഗാർഡ് നിയമനം നടത്താതെയാണ് ബീച്ച് ടൂറിസത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്.
കണ്ണൂർ: ബീച്ച് ടൂറിസം വേരുപിടിച്ചുകഴിഞ്ഞ കണ്ണൂരിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കാൻ തയ്യാറാകാതെ അധികൃതർ. ലൈഫ് ഗാർഡ് നിയമനം നടത്താതെയാണ് ബീച്ച് ടൂറിസത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്.മഴക്കാലത്തടക്കം ആളുകൾ ബീച്ചുകളിൽ എത്തുന്ന സാഹചര്യത്തിൽ കടുത്ത അപകടസാദ്ധ്യതയാണ് ഇതുവരെ നിലനിൽക്കുന്നത്.ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നിയമിച്ച കുറച്ചുപേർ മാത്രമാണ് നിലവിൽ ബീച്ചുകളിൽ രക്ഷാപ്രവർത്തകരായുള്ളത്. ജില്ലയിലെ ഏഴ് ബീച്ചുകളിലായി ഇരുപതിൽ താഴെ ലൈഫ് ഗാർഡുകൾ മാത്രമാണുള്ളത്. വേണ്ടത് 72 പേരാണ്. ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിൽ പോലും വിരലിലെണ്ണെവുന്ന ലൈഫ് ഗാർഡുമാർ മാത്രമാണ് ഉള്ളത്.ഒരു ഷിഫ്റ്റിൽ ആകെ ഒന്നോ രണ്ടോ ആളുകൾ മാത്രമാണ് ഈ ബീച്ചുകളിൽ ഉള്ളത്.