റേ​ഷ​ന്‍ കാ​ര്‍​ഡ് മ​സ്റ്റ​റിം​ഗ് സ​മ​യ​പ​രി​ധി നീ​ട്ടി; പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​ത് 16 ശതമാനംപേ​ര്‍

നി​ല​വി​ല്‍ 83.67 ശ​ത​മാ​നം പേ​ര്‍ മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​.

Oct 26, 2024
റേ​ഷ​ന്‍ കാ​ര്‍​ഡ് മ​സ്റ്റ​റിം​ഗ് സ​മ​യ​പ​രി​ധി നീ​ട്ടി; പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​ത് 16 ശതമാനംപേ​ര്‍
RATION MASTARING

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ കാ​ര്‍​ഡ് മ​സ്റ്റ​റിം​ഗ് സ​മ​യ​പ​രി​ധി നീ​ട്ടി. ന​വം​ബ​ര്‍ അ​ഞ്ച് വ​രെ​യാ​ണ് പുതിയ സമയം. നേ​ര​ത്തെ, മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡ് മ​സ്റ്റ​റിം​ഗ് സ​മ​യ​പ​രി​ധി ഈ ​മാ​സം 25ന് ​അ​വ​സാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഇ​നി 16 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ ഇ​നി​യും മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​നു​ണ്ട്. ഊ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​യ​പ​രി​ധി നീ​ട്ടി​യ​ത്. നി​ല​വി​ല്‍ 83.67 ശ​ത​മാ​നം പേ​ര്‍ മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​. നൂ​റു​ശ​ത​മാ​ന​വും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ പ​റ​ഞ്ഞു.

മ​സ്റ്റ​റിം​ഗ് ഈ ​മാ​സം അ​വ​സാ​ന​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് റേ​ഷ​ന്‍ വി​ഹി​തം ല​ഭി​ക്കി​ല്ല എ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​രിന്‍റെ താ​ക്കീ​ത്. എ​ന്നാ​ല്‍ ര​ണ്ടു​മാ​സം സാ​വ​കാ​ശം തേ​ടി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു.

ഈ ​ക​ത്തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ല​വി​ല്‍ മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ല. ഇ-​കെ​വൈ​സി മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന പ്ര​വ​ര്‍​ത്തി​യി​ല്‍ മു​ന്‍​പ​ന്തി​യി​ല്‍ നി​ല്‍​ക്കു​ന്ന ആ​ദ്യ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് കേ​ര​ളം

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.