ബി.എസ്.സി നഴ്‌സിംഗ് ; സ്‌പെഷ്യൽ അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ 26 നകം അടയ്ക്കണം

Sep 25, 2024
ബി.എസ്.സി നഴ്‌സിംഗ് ; സ്‌പെഷ്യൽ അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
published-on-the-special-allotment-website

തിരുവനന്തപുരം  : 2024- 25 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും  പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും  പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു.    അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ 26 നകം അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ സെപ്റ്റംബർ 27 നകം പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷൻ എടുക്കാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുപ്പിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363,64.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.