കേരള സർക്കാരിന്റെ 2024 ലെ ഭരണഭാഷാ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കുവേണ്ടി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷാ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗികഭാഷ മലയാളമാക്കുകയെന്ന സർക്കാർ നയം നടപ്പിലാക്കുന്നതിന് സഹായകമാകുന്ന വിധത്തിൽ മികച്ചപ്രവർത്തനം നടത്തുന്ന ക്ലാസ് 1, 2, 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും, ക്ലാസ് 3 വിഭാഗം ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർമാർക്കും സംസ്ഥാനതല ഭരണഭാഷാപുരസ്‌കാരങ്ങളും, ക്ലാസ് 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് ജില്ലാതല ഭരണഭാഷാസേവനപുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് (0471 2518792, 2518548, 2518563, 2518831), ജില്ലാകളക്ടർമാർ, വകുപ്പുമേധാവികൾ എന്നിവരിൽനിന്നും, സർക്കാർ വെബ്‌സൈറ്റിൽ (www.kerala.gov.in) നിന്നും ഔദ്യോഗികഭാഷാവകുപ്പിന്റെ glossary.kerala.gov.in എന്ന ഡൊമെയ്ൻ വിലാസത്തിലും ലഭിക്കും