വാർഡ് സംവരണം : തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് പരിശീലനം 26 ന്

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ സംവരണം നിശ്ചയിക്കുന്നത് സംബന്ധിച്ച്, സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും സെപ്തംബർ 26 ന് ഓൺലൈൻ പരിശീലനം നൽകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ഗ്രാമ, ബ്‌ളോക്ക്, ജില്ലാപഞ്ചായത്തുകളിലെ വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറാണ്. മുനിസിപ്പാലിറ്റികളിൽ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും, കോർപ്പറേഷനുകളിൽ തദ്ദേശസ്വയംഭരണവകുപ്പ് അർബൻ ഡയറക്ടറുമാണ് വാർഡ് സംവരണം നിശ്ചയിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥർ.