പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

അവസാന തീയതി മേയ് 24

May 5, 2025
പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം
job vacancy

തിരുവനന്തപുരം  : കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 37,400- 79,000 ശമ്പള സ്കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 35,600-75,400, 31,100-66,800, 27,900-63,700, 26,500-60,700 എന്നീ സ്കെയിലിലുള്ള ജീവനക്കാരെയും പരിഗണിക്കും. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 35 വിലാസത്തിൽ  മേയ് 24ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.