കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം : ഒരാഴ്ചത്തേക്ക്​ തടഞ്ഞ്​ ഹൈകോടതി

ഹരജികളിൽ വിശദമായ വാദം നടക്കാനിരിക്കേ പുതിയ നിയമനം നടത്തുന്നത് അനുചിതമാകുമെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ്​ നിയമനം താൽക്കാലികമായി തടഞ്ഞത്​.

Apr 23, 2025

കൊച്ചി : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്കുള്ള നിയമനം ഒരാഴ്ചത്തേക്ക്​ തടഞ്ഞ്​ ഹൈകോടതി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനമാണ്​ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ബെഞ്ച്​ തടഞ്ഞത്​.

കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തേക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവെച്ച ഒഴിവിലേക്ക്​ രണ്ടാമനായ​ കെ.എസ്. അനുരാഗിനാണ്​ നിയമനം നൽകേണ്ടിയിരുന്നത്​. ഹരജി വീണ്ടും 29ന്​ പരിഗണിക്കും.ക്ഷേത്രത്തിലെ കഴകക്കാരെ നിശ്ചയിക്കാൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് ഏകപക്ഷീയ അധികാരമില്ലെന്ന് തന്ത്രി കുടുംബം വാദിച്ചു. വാർഷികോത്സവം നടക്കാനിരിക്കുന്നതിനാൽ കഴകം തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ഉചിതമല്ലെന്ന്​ കൂടൽ മാണിക്യം ദേവസ്വം ചൂണ്ടിക്കാട്ടി. എന്നാൽ, ഹരജികളിൽ വിശദമായ വാദം നടക്കാനിരിക്കേ പുതിയ നിയമനം നടത്തുന്നത് അനുചിതമാകുമെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ്​ നിയമനം താൽക്കാലികമായി തടഞ്ഞത്​.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.