നി​ല​മ്പൂ​രി​ല്‍ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ ഭേ​ദ​പ്പെ​ട്ട പോ​ളിം​ഗ്

രാ​വി​ലെ പെ​യ്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചും ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട നി​ര

Jun 19, 2025
നി​ല​മ്പൂ​രി​ല്‍ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ ഭേ​ദ​പ്പെ​ട്ട പോ​ളിം​ഗ്
ELECTION

മ​ല​പ്പു​റം : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന നി​ല​മ്പൂ​രി​ല്‍ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി ആ​ദ്യ മൂ​ന്ന് മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ള്‍ 20 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.പി.​വി.​അ​ന്‍​വ​ര്‍ അ​ട​ക്കം പ​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. അ​ൻ​വ​ർ രാ​ജി വ​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന്ന ഒ​ഴി​വി​ലേ​യ്ക്കാ​ണ് നി​ല​മ്പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.

രാ​വി​ലെ പെ​യ്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചും ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട നി​ര​യു​ണ്ട്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ രാ​വി​ലെ ത​ന്നെ വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​സ്വ​രാ​ജ് മാ​ങ്കു​ള​ത്ത് എ​ല്‍​പി സ്‌​കൂ​ളി​ലെ​ത്തി വോ​ട്ടു​ചെ​യ്തു. വീ​ട്ടി​ക്കു​ത്ത് എ​ല്‍​പി സ്‌​കൂ​ളി​ലെ​ത്തി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.