പാളാക്കര നവശ്രുതി കലാരംഗിൻ്റെ പുസ്തക ചലഞ്ച് എഴുത്തുകാരൻ ഭാസ്കരൻ ബത്തേരി ഉദ്ഘാടനം ചെയ്തു.

എല്ലാ വിഭാഗം ജനതയിലും വായന വളർത്തി സാംസ്കാരിക മുന്നേറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ഒരു ലൈബ്രറി ആരംഭിക്കുവാൻ തയ്യാറായിരിക്കുകയാണ് ഭാരവാഹികൾ.

പാളാക്കര നവശ്രുതി കലാരംഗിൻ്റെ പുസ്തക ചലഞ്ച് എഴുത്തുകാരൻ ഭാസ്കരൻ ബത്തേരി ഉദ്ഘാടനം ചെയ്തു.

     സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ 1992 ൽ രജിസ്ട്രേഷൻ ചെയ്ത് പളാക്കരയിൽ പ്രവർത്തനമാരംഭിച്ച നവശ്രുതി  സാമൂഹ്യ സാംസ്ക്കാരിക കലാകായിക മേഖലകളിൽ തനതായ വിവിധ പരിപാടികളുമായ് പ്രവർത്തിച്ചു വരുന്നു. അതോടൊപ്പം ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു പ്രവർത്തനം നടത്തുന്നു. 
എല്ലാ വിഭാഗം ജനതയിലും വായന വളർത്തി സാംസ്കാരിക മുന്നേറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ഒരു ലൈബ്രറി ആരംഭിക്കുവാൻ തയ്യാറായിരിക്കുകയാണ് നവശ്രുതി ഭാരവാഹികൾ. അതിവേഗ സാമൂഹ്യ ജീവിതം സൃഷ്ടിക്കുന്ന സഹൃദയത്വ മില്ലായ്മ മാറേണ്ടതുണ്ട്‌. 

     പ്രാരംഭമെന്ന നിലയിൽ പുസതകപ്രേമികളായ  ജനങ്ങളിൽ നിന്ന് പുസ്തകങ്ങൾ ശേഖരിക്കുകയാണ്. പുസ്തക ചലഞ്ച് എഴുത്തുകാരനും സംവിധായകനുമായ ശ്രീ. ഭാസ്കരൻ ബത്തേരി ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾ നൽകി ഈ സംരംഭത്തോട് ഒപ്പം ചേരാൻ മുഴുവൻ ആളുകളോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. ഉദ്ഘാടന പരിപാടിയിൽ പ്രസിഡൻ്റ് സോണി ആസാദ് കെ കെ, സെക്രട്ടറി അശോകൻ  സി, അംഗങ്ങളായ സുകുമാരൻ കെ ജി, സുജിഷ് അബ്രഹാം, പ്രസാദ് കെ എസ്, വിശ്വനാഥൻ കെ, സുനിൽകുമാർ കെ എസ് തുടങ്ങിയവർ പങ്കെടുത്തു. 

പുസ്തകം സംഭാവന നൽകുവാൻ ആഗ്രഹിക്കുന്നവർ താഴെ നൽകുന്ന നമ്പറിൽ അറിയിച്ചാൽ വീട്ടിൽ വന്ന് സ്വീകരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.. 8281942978, 9447640 216, 9460 26121

What's Your Reaction?

like

dislike

love

funny

angry

sad

wow