കോട്ടയം മണിമല പൊലീസ് സ്റ്റേഷനിൽ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി
കാനം സ്വദേശി വൈശാഖ് ആണ് പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്.
കോട്ടയം : മണിമല പൊലീസ് സ്റ്റേഷനിൽ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി. കാനം സ്വദേശി വൈശാഖ് ആണ് പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. ശുചിമുറിയിൽ പേകുന്നതായി പുറത്തിറങ്ങിയ ഇയാൾ മുങ്ങുകയായിരുന്നു.വൈശാഖിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. വൈകീട്ട് ആറരയോടെയാണ് സംഭവം. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈഗീകാതിക്രമം നടത്തിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.