ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സമയബന്ധിതമായി പെൻഷൻ ലഭ്യമാക്കുന്നതിനായി സർക്കാർ ₹1,105 കോടി രൂപ അനുവദിച്ചു .
ഓണാഘോഷങ്ങളുടെ നിറവിൽ, അർഹരായവർക്ക് ആശ്വാസമായി ഇന്ന് (ആഗസ്റ്റ് 19) മുതൽ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സമയബന്ധിതമായി പെൻഷൻ ലഭ്യമാക്കുന്നതിനായി സർക്കാർ ₹1,105 കോടി രൂപ അനുവദിച്ചു . ഒരു മാസവും പെൻഷൻ മുടങ്ങരുത് എന്ന ഉറച്ച നയത്തിന്റെ ഭാഗമായി, ജനങ്ങളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുകയാണ് സർക്കാർ


