പി.എഫ് നിങ്ങള്‍ക്കരികെ: പരിപാടി ഏപ്രില്‍ 27-ന്
കോട്ടയം: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'പി.എഫ് നിങ്ങള്‍ക്കരികെ' പരിപാടി ഏപ്രില്‍ 27-ന് രാവിലെ 10-ന് പുതുപ്പള്ളി ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും.
തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും പെന്‍ഷന്‍കാര്‍ക്കും പങ്കെടുക്കാം. പരാതികള്‍ 24ന് മുമ്പ് ഇ.പി.എഫ് ഓഫീസില്‍ നല്‍കണം. ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഓഫീസിലും നല്‍കാം. 27-ന് നേരിട്ടും പരാതികള്‍ സ്വീകരിക്കും. ഫോണ്‍: 0481 2300937.


