കുട്ടമ്പുഴയിൽ കാണാതായ സ്ത്രീകളെ കണ്ടെത്തി;ആനയെ കണ്ട് പേടിച്ച് വഴി തെറ്റി
ആനയെ കണ്ട് പേടിച്ചാണ് വഴിതെറ്റിയതെന്ന് കാട്ടിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾ

കോതമംഗലം : കുട്ടമ്പുഴ വനത്തിൽ കാണാത മൂന്നു സ്ത്രീകളും സുരക്ഷിതരായി തിരിച്ചെത്തി. ആനയെ കണ്ട് പേടിച്ചാണ് വഴിതെറ്റിയതെന്ന് കാട്ടിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾ. രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന് പ്രാർത്ഥിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. രാത്രി 2 മണിവരെ ചുറ്റിലും ആനയുണ്ടായിരുന്നുവെന്നും സ്ത്രീകൾ പറഞ്ഞു. പശുക്കളെ തേടി പോയ മാളേക്കുടി മായ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരാണ് കഴിഞ്ഞ ദിവസം കാട്ടിൽ അകപ്പെട്ടത്.